എഡിറ്റോറിയല്‍
ഗുരുവായൂര്‍ നഗരസഭ ഇ-വാര്‍ത്താപത്രിക പുറത്തിറങ്ങുകയാണ്. ഗുരുവായൂരിന്റെ വികസനത്തെക്കുറിച്ച് വാര്‍ത്തകളും, ചര്‍ച്ചകളും, പ്രതികരണങ്ങളും നടത്തുവാന്‍ കഴിയുവിധത്തിലുളള ഒരു ന്യൂസ്‌ലെറ്റര്‍ എന്ന ആശയമാണ് ഇ-വാര്‍ത്താപത്രിക

ഒരുപാട് സവിശേഷതകളുളള നഗരമാണ് ഗുരുവായൂര്‍. തദ്ദേശവാസികളുടേയും, പ്രതിവര്‍ഷം ഒഴുകിയെത്തുന്ന ജനസഹസ്രങ്ങളുടേയും വികസനം സാധ്യമായാല്‍ മാത്രമേ വികസനപൂര്‍ണ്ണത കൈവരിക്കുവാന്‍ സാധിക്കുകയുളളു. ഇതിനായി നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഒപ്പിയെടുത്ത് ജനസമക്ഷത്തില്‍ അവതരിപ്പിക്കുകയെന്നതാണ് വാര്‍ത്താപത്രികയുടെ മുഖ്യലക്ഷ്യം.

മാത്രമല്ല ഭാവിയില്‍ പൊതുജനങ്ങള്‍ക്ക് വികസനത്തെകുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ കഴിയുതരത്തിലും എളുപ്പത്തില്‍ എല്ലാ വാര്‍ത്തയും ലഭ്യമാകുന്നവിധത്തിലും ഇ-വാര്‍ത്താപത്രിക മാറ്റിയെടുക്കുന്നതാണ്.
ക്ഷേത്രനഗരിയെന്നതുകൊണ്ട് മാത്രമാണ് ഗുരുവായൂരിനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളത്. അമൃത് മാത്രമല്ല ഇനിയും നിരവധി പാക്കേജുകള്‍ ഗുരുവായൂരിലേക്ക് കടുവരുമെന്ന പ്രതീക്ഷയാണ് ഉളളത്. ന്യൂസ്‌ലെറ്റര്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുഖ്യപരിഗണന ന‍ല്കുന്നതാണ്.

എല്ലാമാസവും വിഭവസമൃദ്ധമായി വാര്‍ത്താ പത്രിക പുറത്തിറങ്ങണമൊണ് നഗരസഭ ആഗ്രഹിക്കുത്. നല്ല മനസ്സോടുകൂടി ഗുരുവായൂരിലെ പൊതുസമൂഹം നഗരസഭയുടെ ഇ-വാര്‍ത്താപത്രിക എന്ന ആശയം കൈനീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ .

കെ പി വിനോദ്

എഡിറ്റര്‍