നഗര ഉപജീവന മിഷന്‍ സൌജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
ഗുരുവായൂര്‍ നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ മുഖേന നടപ്പിലാക്കുന്ന സൌജന്യ തൊഴില്‍ പരിശീലനത്തിന് നഗരസഭ പ്രദേശത്തെ 18നും 35നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നൈപുണ്യ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ കൌണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങ് (NCVT) നാഷണല്‍ സ്കില്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ (NSDC) തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. കോഴ്സുകളെല്ലാം ഗവ അംഗീകൃത ഏജന്‍സികള്‍ മുഖേന നടത്തുന്നതും 1 മാസം മുതല്‍ 6 മാസം വരെ ദൈര്‍ഘ്യമുളളതും മുഴുവന്‍ സമയപരിശീലനം ആവശ്യമുളളതുമാണ്. പരിശീലനം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികവിന്‍റെ അടിസ്ഥാനത്തില്‍ നിയമന സഹായം നല്‍കുന്നതുമാണ്. കോഴ്സുകള്‍ റെസിഡന്‍ഷ്യല്‍ രീതിയിലും നോണ്‍ റെസിഡന്‍ഷ്യല്‍ രീതിയിലുമാണ് നടത്തുന്നത്. റെസിഡന്‍ഷ്യല്‍ കോഴ്സുകള്‍ക്ക് സൌജന്യ ഭക്ഷണവും താമസ സൌകര്യവും നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ 25/06/2018 ന് രാവിലെ 10 മണിയ്ക്ക് ഗുരുവായൂര്‍ നഗരസഭാ മൃഗാശുപത്രി ഹാളില്‍ വെച്ചു നടക്കുന്ന മൊബലൈസേഷന്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. വിശദാംശങ്ങള്‍ക്ക് ദേശീയ നഗര ഉപജീവന മിഷന്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ 9747430081, 9895728271, 7592988107


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment