ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി S C കോളനി ശുചീകരണം
ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ പട്ടികജാതി വികസ ഓഫീസിന്റെ നേതൃത്വത്തിൽ കോളനി ശുചീകരണം സംഘടിപ്പിച്ചു...
നഗരസഭ വികസന കാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർപേഴ്സൻ നിർമ്മല കേളൻ ഉദ്ഘാടനം നിർവ്വഹിച്ചു . പാവറട്ടി വിസ്ഡം കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരായ രാകേഷ് ,സേതുലക്ഷ്മി , മഞ്ചുഷ, രുഗ്മ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി ,പട്ടികജാതി വികസന ഓഫീസർ സി.വി ശ്രീജ ,എസ് സി പ്രമോട്ടർമാരായ കെ കെ കിഷോർ കുമാർ , T G രഹന , രമിത സുമേഷ് എന്നിവർ നേതൃത്വം നൽകി.
നഗരസഭ വാർഡ് 11 ലെ ചക്കംകണ്ടം ചെമ്പ്രംതോട് എസ് സി കോളനിയാണ് ശുചീകരിച്ചത് ..


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment