അവധിക്കാല ക്യാമ്പ്‌
വേനല്‍ക്കാലം കുട്ടികള്‍ക്ക് അവധിക്കാലമാണ്. പഴയകാലത്ത് പാടങ്ങളും പറമ്പുകളിലും നാടന്‍കളികളുമായി കുട്ടികള്‍ ഒത്തുകൂടുമായിരുന്നു. ആ കാലം വിസ്മൃതിയിലേക്ക് മാറി. കഴിഞ്ഞ വര്‍ഷങ്ങളായി നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. കഥയും, കവിതയും, നാടന്‍കളികളുമായി ഗുരുവായൂര്‍ ജി യു പി സ്‌ക്കൂളില്‍ ആടി തിമിര്‍ത്തു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങി നിരവധി സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായി. സമാപനദിവസം ആലപ്പുഴയില്‍ ബോട്ട് യാത്ര നടത്തിയാണ് ക്യാമ്പ് അവസാനിച്ചത്. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി മാറി.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment