അമൃത് പദ്ധതി ഗുരുവായൂരിലും
ഭാരത സര്‍ക്കാരിന്റെ നഗര വികസന മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയാണ് 'അടല്‍മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍" അഥവാ "അമൃത്" എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധ ജലം ലഭ്യമാക്കുക, വീടുകളിലെ മലിനജലം നീക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ആവശ്യങ്ങളില്‍ കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുക എതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ ജീവിത നിലവാരത്തില്‍ പിന്നോക്കം നി‍ല്‍ക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

2015-2016 മുതല്‍ 2019-2020 സാമ്പത്തിക വര്‍ഷം വരേയുള്ള അഞ്ച് വര്‍ഷക്കാലമാണ് ഈ പദ്ധതിയുടെ നിര്‍വ്വഹണ കാലയളവ്. എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം വിതരണം ചെയ്യുന്നതോടൊപ്പം മലിനജലം നീക്കം ചെയ്യുതിനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കുക, തുറസ്സായ സ്ഥലങ്ങള്‍ സംരക്ഷിച്ച് ഹരിതാഭമാക്കുക, കാല്‍നടയാത്രക്കാര്‍ക്കുളള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, യന്ത്രവല്‍കൃതമല്ലാത്ത ഗതാഗത സംവിധാനങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ച് കൊണ്ട് പരിസ്ഥിതി മലിനീകരണം തടയുക തുടങ്ങിയവയാണ് ഈ പദ്ധതി പ്രധാനമായും ഊന്നല്‍ നല്‍കുന്ന വിഷയങ്ങള്‍.

ശുദ്ധജല വിതരണം (Watter supply), മലിനജല സംസ്‌കരണം, കക്കൂസ് മാലിന്യ സംസ്‌കരണം, മഴവെള്ള നിര്‍ഗമന സംവിധാനം (Storm Water Drainage), നഗര ഗതാഗതം (Urban transport), ഹരിതാഭമായ സ്ഥലങ്ങളും പാര്‍ക്കുകളും (Green space & Parks), കാര്യശേഷി വര്‍ദ്ധനവ് (Capacity building), റീഫോംസ് പ്രവര്‍ത്തനങ്ങള്‍ (Implementation of reforms) എന്നിവയാണ് പദ്ധതി ഘടകങ്ങള്‍.

ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങള്‍, ഹെറിറ്റേജ് സിറ്റികളായി നഗര വികസന മന്ത്രാലയം "ഹൃദയ്" പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗരങ്ങള്‍, പ്രധാന നദികളുടെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന 75000 ത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളും ആലപ്പുഴ, പാലക്കാട്, ഗുരുവായൂര്‍ നഗരസഭകളുമാണ് പദ്ധതി നടപ്പിലാക്കുതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ ചെലവിന്റെ 50% കേന്ദ്ര സര്‍ക്കാരും 30% സംസ്ഥാന സര്‍ക്കാരും 20% പദ്ധതി നടപ്പിലാക്കുന്ന നഗരസഭയുമാണ് വഹിക്കേണ്ടത്.

കേരളത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിനാണ് പദ്ധതിയുടെ ചുമതല. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായ ശ്രീ.എ.പി.എം.മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആണ് പദ്ധതിയുടെ മിഷന്‍ ഡയറകടര്‍. കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ ആണ് നോഡല്‍ ഓഫീസര്‍. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റും പദ്ധതി പ്രദേശങ്ങളില്‍ സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ട്.

2015-16 ല്‍ 587.99 കോടി രൂപ വിവിധ നഗരസഭകള്‍ക്കായി അനുവദിച്ചതില്‍ ഗുരുവായൂരിനായി മാറ്റി വെച്ചത് 41.76 കോടി രൂപയാണ്.

2015-16 ല്‍ അംഗീകരിക്കപ്പെട്ട ഗുരുവായൂരിന്റെ പദ്ധതികള്‍

* കുടിവെള്ള വിതരണം - 13.72 കോടി

* സ്വിവറേജ് & സെപ്‌റേജ് മാനേജ്‌മെന്റ് - 4.50 കോടി

* സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് - 13.07 കോടി

* അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് - 8.17 കോടി

* ഗ്രീന്‍ സ്‌പേസ് & പാര്‍ക്ക്‌സ് - 2.30 കോടി


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment