ജനകീയമായ് മാതൃകാപരമായ് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ജനങ്ങളുടെ കൈകളിലേക്ക്
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടി കണ്ണ് നട്ട് കാത്തു നിന്ന്‍ സഹികെട്ട് സ്വയം ശപിച്ച കാലമുണ്ടായിരുന്നു. ഇക്കുറി കഥ മാറി. കേരളസര്‍ക്കാരിന്റെ തീരുമാനപ്രകാരം ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി. കുടിശ്ശിക തീര്‍ത്ത് സഹകരണ സംഘങ്ങള്‍ വഴി ജനങ്ങളുടെ കൈകളിലേക്ക് എത്തിച്ചുകൊടുത്ത മഹത്തരവും, മാതൃകാപരവുമായ പ്രവര്‍ത്തനം നടന്നു. വിധവ, വികലാംഗ, വാര്‍ദ്ധക്യകാല, അവിവാഹിത, കര്‍ഷകതൊഴിലാളി ……… കോടി രൂപയുടെ പെന്‍ഷനുകള്‍ കോട്ടപ്പടി, പേരകം, ഗുരുവായൂര്‍, തൈക്കാട് സഹകരണ സംഘങ്ങള്‍ വഴി ഗുരുവായൂര്‍ പ്രദേശത്ത് വിതരണം ചെയ്തു. ഇക്കുറി സന്തോഷം നിറഞ്ഞ ഓണക്കാലമായി മാറ്റുവാന്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണവും ചെറുതല്ലാത്ത പങ്ക് വഹിച്ചു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment