ലീലാവതി ടീച്ചറെ ആദരിച്ചു.
ഗുരുവായൂര്‍ നഗരസഭ മലയാളത്തിലെ പ്രിയപ്പെട്ട സാഹിത്യകാരി ശ്രീമതി ലീലാവതി ടീച്ചറെ ആദരിച്ചു. പവിത്രമായ ആദരവ് ചടങ്ങ് ഗുരുവായൂര്‍ നഗരസഭയുടെ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ "സ്ത്രീ സുരക്ഷ നഗരം" എന്ന പദ്ധതിയുടെ തുടര്‍ച്ചയാണ് നടന്നത്. ലോക വനിതാദിനത്തില്‍ ഗുരുവായൂര്‍ നഗരസഭ സ്‌പെഷ്യല്‍ കൌണ്‍സില്‍ വിളിച്ചു ചേര്‍ത്തു. മുഴുവന്‍ വനിത കൗണ്‍സിലര്‍മാരും സജീവമായി "സ്ത്രീ സുരക്ഷ നഗരം" പദ്ധതിയുമായ് ചര്‍ച്ച നടത്തി. രാത്രിയിലും പകലും ആയിരക്കണക്കിന് ജനങ്ങള്‍ വന്നെത്തുന്ന ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി കെ ശാന്തകുമാരി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സുരേഷ് വാര്യര്‍ തുടങ്ങിയവര്‍ സജീവമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment