ഗുരുവായൂര്‍ നഗരസഭയില്‍ അമൃത് പദ്ധതിയുടെ ഒന്നാം വാര്ഷികം ആഘോഷിച്ചു.




അമൃത് പദ്ധതിയുടെ ഒന്നാം വാര്‍ഷികാഘോഷം 2016 ജൂണ്‍ 25ന് ഗുരുവായൂര്‍ നഗരസഭയില്‍ നടന്നു. ആഘോഷത്തോടനുബന്ധിച്ച് ബഹു.നഗരസഭ അധ്യക്ഷ പ്രൊഫ. പി.കെ ശാന്തകുമാരി നഗരസഭയുടെ നവീകരിച്ച വെബ്സൈറ്റിന്റെയും, ഇ-ന്യൂസ്‌ ലെറ്ററിന്റെയും ഉദ്ഘാടനം നഗരസഭ കൌണ്‍സില്‍ അംഗങ്ങളുടെയും, മാധ്യമപ്രവര്‍ത്തകരുടെയും, ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സുരേഷ് വാരിയര്‍ യോഗത്തില്‍ സ്വാഗതം അര്‍പ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രി. കെ.പി വിനോദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീമതി. നിര്‍മ്മല കേരളന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീമതി. രതി. എം, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ആര്‍.വി അബ്ദുല്‍ മജീദ്‌, പ്രതിപക്ഷനേതാവ് ശ്രീ. ആന്റോ തോമസ്‌, മുനിസിപല്‍ സെക്രട്ടറി ശ്രീ. രഘുരാമന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉദ്ഘാടനയോഗത്തിന്റ ക്രമീകരണങ്ങളില്‍ അമൃത് സി.എം.എം.യു ടീം മുഖ്യപങ്കുവഹിച്ചു. യോഗത്തില്‍ ഐ.കെ.എം ടീം നവീകരിച്ച വെബ്സൈറ്റിന്റെ സാങ്കേതിക മികവ് വിശദീകരിച്ചു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment