കലാ പെരുമയുടെ ഉത്സവ പ്രഭ വിതറി ഗുരുവായൂർ പുഷ്പോത്സവവും നിശാഗന്ധി സർഗോത്സവവും സമാപിച്ചു.
ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നഗരസഭയുടെ ഗുരുവായൂർ പുഷ്പോത്സവവും നിശാഗന്ധി സർഗോത്സവവും കലാ പെരുമയുടെ ഉത്സവ പ്രഭ വിതറി സമാപിച്ചു. മാർച്ച് മാസം 8 ആം തിയ്യതി വൈകീട്ട് 7 മണിക്ക് പ്രമുഖ സിനിമാ താരം ശ്രീ . ഇന്നസെന്റ് എം.പി, ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. പി.കെ. ശാന്തകുമാരി, ഉപാധ്യക്ഷൻ കെ. പി. വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കാളികളായി. കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന നിരവധി പൂക്കളുടെ ദൃശ്യാനുഭവങ്ങൾ നുകരാൻ പുഷ്പോത്സവവേദിയിലേക്ക്‌ ആയിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തി. നിശാഗന്ധിയുടെ സർഗോത്സവ വേദി ക്ഷേത്ര ഇതര കലകളുടെ വേദിയായി മാറി. നാടൻ പാട്ടുകളും നാടൻ കളികളും ഇവിടെ തിമിർത്താടി ഗസലും ,നാടകവും , മെഗാഷോ, ഫ്യൂഷൻ, ഗാനമേളയുമായി 10 നാൾ നീണ്ട രാത്രി കളിൽ നിശാഗന്ധി യുടെ വേദിയിൽ മികവുറ്റ കലകൾ ചേക്കേറി 7 ആമത് ഗുരുവായൂർ പുഷ്പോത്സവവും നിശാഗന്ധി സർഗോത്സവവും ഗുരുവായൂരിലെ സാംസ്കാരിക ഉറവിന്റെ തിളക്കമുള്ള അടയാളമായി തിരശ്ശീല വീണു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment