ഗുരുവായൂര്‍ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.....
ഗുരുവായൂര്‍ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഴക്കേ നട , പടിഞ്ഞാറെ നട , ബ്രഹ്മകുളം തിരിവ് , മാമ ബസാര്‍ എന്നിവിടങ്ങള്‍ വൃത്തിയാക്കി. നഗരസഭ ചൈയര്‍ പേര്‍സണ്‍ പ്രൊ. പി. കെ. ശാന്തകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ . കെ . പി . വിനോദ് , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീമതി നിര്‍മല കേരളന്‍, , ശ്രിമതി രതി ടീച്ചര്‍ , ശ്രീ. സുരേഷ് വാര്യര്‍, ശ്രീമതി ശൈലജ ദേവന്‍ , നഗരസഭാ സെക്രട്ടറി ശ്രീ . യു . എസ്. സതീശന്‍ , ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ശ്രീ എ. എസ്. ലക്ഷ്മണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജൂണ്‍ 29 നു മമ്മിയൂര്‍ സെന്റര്‍, ആനകൊട്ട, കോട്ടപ്പടി സെന്റര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ്‌ കൌണ്‍സിലര്‍ മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment