ഗുരുവായൂര്‍ നഗരസഭാ പരിധിയില്‍ ഷീ പാഡ് പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന സ്ക്കൂള്‍-
ഗുരുവായൂര്‍ നഗരസഭ സ്ത്രീ സൗഹൃദ നഗരമാക്കുന്നതിന്‍റെ ഭാഗമായി നഗരസഭ പരിധിയിലെ അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഷീ പാഡ് പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന സ്ക്കൂള്‍-കോളേജ് മേധാവികളുടെ യോഗം തീരുമാനിച്ചു. ആഗസ്റ്റ് 15 -ാം തിയ്യതിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ , ഇന്‍സിനേറ്റര്‍ എന്നിവ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു. കുറഞ്ഞത് 10 വനിതകള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ ഇന്‍റേണല്‍ കംപ്ലെയിന്‍റ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. യോഗം നഗരസഭ ചെയര്‍പേഴ്ണ്‍ പ്രൊഫ. പി കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ പി വിനോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര കാര്യ സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ നിര്‍മല കേരളന്‍, എം രതി, കൗണ്‍സിലര്‍ വിവിധ് കെ വി, മുന്‍സിപല്‍ എഞ്ചിനീയര്‍ രാജ് ജെ ആര്‍, സി ഡി പി ഒ ശ്രീവിദ്യ എസ് മാരാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷംസാദ് എം എന്നിവര്‍ സംസാരിച്ചു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment
mohamadadali
ഏല്പിക്കുന്നതിനു മാനദന്ധം . ഗുരുവായൂർ നഗര സഭയുടെ സൈറ്റിൽ പുതിയ വിവരങ്ങൾ അപ്പപ്പോൾ തന്നെ പ്രസിദ്ധീകരിക്കുന്നില്ല എന്ന വസ്തുത അധികൃതർ ശ്രദ്ദിച്ചിരിക്കുമല്ലോ ?ന്യൂസ് ലെറ്റർ ക്രമണസൃതം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കാൻ അപേക്ഷിക്കുന്നു . നഗര സഭയുടെ സാരഥികൾ മാറുന്ന മുറക്ക് അവ സൈറ്റിൽ പ്രസിദ്ധീകരിക്കുക .ആനുകൂല്യങ്ങൾക്കായി അപേക്ഷ ക്ഷണിക്കുക അവ യെ കുറിച്ചുള്ള വിശദവിവരങ്ങൾ അതാത് സമയത്തു പ്രസിദ്ധീകരിക്കുക