ഗുരുവായൂർ നാട്ടുപച്ചയ്ക്ക് തുടക്കം കുറിച്ച് പച്ചക്കറി നടീൽ ഉദ്ഘാടനം ആഗസ്റ്റ് - 1 ന്
ഗുരുവായൂർ നഗരസഭ രണ്ട് വർഷമായി ജനകീയ പങ്കാളിത്തത്തോടെ ഓണക്കാലത്ത് നടത്തി വരുന്ന നാട്ടുപച്ചയുടെ പ്രധാന ആകർഷണമായ 3000 ഗ്രോ ബാഗുകളിൽ ഉള്ള പച്ചക്കറിനടീൽ ഉദ്ഘാടനം ആഗസ്റ്റ് - 1 ന് വൈകീട്ട് 3.30ന് ബഹു: കേരള നിയമസഭ സ്പീക്കർ പി .ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും. ഗുരുവായൂർ എം എൽ എ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടന ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.
നഗരസഭ ചെയർപേഴ്സൻ പ്രൊഫ: പി.കെ.ശാന്തകുമാരി, നഗരസഭ വൈസ് ചെയർമാൻ കെ.പി.വിനോദ്, സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി യു.എസ്.സതീശൻ എന്നിവർ സന്നിഹിതരാവും.
കർഷകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ നാനാ വിഭാഗം ജനങ്ങളുടെയും സംഗമ വേദിയാവുന്ന നാട്ടുപച്ച ആഗസ്റ്റ് 31, സെപ്തംബർ 1, 2, 3 തിയ്യതികളിലായി കിഴക്കെ നടയിലെ ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുക.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment