ഗുരുവായൂർ നാട്ടുപച്ച പച്ചക്കറി നടീൽ ഉദ്ഘാടനം ബഹു: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു..
ഗുരുവായൂർ നഗരസഭ പരിസരത്ത് നടന്ന ചടങ്ങിൽ ബഹു:സ്പീപീക്കർ പച്ചക്കറി തൈ നട്ടു കൊണ്ട് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർമാർ, കോളേജ് വിദ്യാർത്ഥിനികൾ, പോലീസ് ഉദ്യോഗസ്ഥർ, അങ്കണവാടി അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിൽ ഉള്ളവർ 3000 ത്തോളം വരുന്ന ഗ്രോബാഗുകളിൽ പച്ചക്കറിതൈകൾ നട്ടു കൊണ്ട് നടീൽ ഉത്സവത്തിൽ പങ്കാളികളായി.
ആഗസ്റ്റ് 31, സെപ്തംബർ 1, 2, 3 തിയ്യതികളിലാണ് കിഴക്കെ നടയിലെ ഗ്രൗണ്ടിൽ ഗുരുവായൂരിന്റെ ജനകീയ കൂട്ടായ്മയായ നാട്ടുപച്ച സംഘടിപ്പിക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ പ്രൊഫ: പി.കെ.ശാന്തകുമാരി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയർമാൻ കെ.പി.വിനോദ് സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ സുരേഷ് വാര്യർ നന്ദിയും പറഞ്ഞു. സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷർ, നഗരസഭ സെക്രട്ടറി യു.എസ് സതീശൻ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ എന്നിവർ സന്നിഹിതരായിരുന്നു...


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment
Pradeep k s
Gud