എസ് സി വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണത്തിന്റെ രണ്ടാം ഘട്ടം ആവേശകരമായി
നഗരസഭ ടൗൺ ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ പ്രൊഫ: പി.കെ.ശാന്തകുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.
190000 രൂപ ചിലവഴിച്ച് നഗരസഭാ പരിധിയിലെ 49 വിദ്യാർത്ഥികൾക്കാണ് രണ്ടാം ഘട്ടത്തിൽ സൈക്കിൾ വിതരണം ചെയ്തത്.
6 ലക്ഷം രൂപ ചിലവഴിച്ച് 152 വിദ്യാർത്ഥികൾക്കാണ് ഒന്നാം ഘട്ടം പൂർത്തീകരിച്ചത്.
ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് വാര്യർ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ സി.വി.ശ്രീജ നന്ദിയും പറഞ്ഞു.
മുൻ ചെയർമാൻ ടി.ടി.ശിവദാസ്, കൗൺസിലർമാരായ മീന പ്രമോദ, പ്രസീദ മുരളീധരൻ പ്രമോട്ടർമാരായ കിഷോർ കുമാർ, ടി.ജി.രഹന, സജിത പ്രമോദ് എന്നിവർ സന്നിഹിതരായി.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment