ഗുരുവായൂർ നഗരസഭയിൽ പാൽ പുഞ്ചിരി പദ്ധതിക്ക് ആഗസ്റ്റ് 26ന് തുടക്കമാകും
നഗരസഭയിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പാൽ പുഞ്ചിരി പദ്ധതി വിദ്യഭ്യാസ മന്ത്രി പ്രൊ: സി. രവീന്ദ്രനാഥ് വിദ്യാർത്ഥികൾക്ക് സമർപ്പിക്കും.
എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയവർക്ക് അവാർഡ് വിതരണവും ഇതോടനുബന്ധിച്ച് നടക്കും.
ആഗസ്റ്റ് 26ന് രാവിലെ 9 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ കെ.വി.അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിക്കും. മണലൂർ എം എൽ എ മുരളി പെരുനെല്ലി മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയർപേഴ്സൻ പ്രൊഫ: പി.കെ.ശാന്തകുമാരി, വൈസ് ചെയർമാൻ കെ.പി.വിനോദ് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷർ കൗൺസിലർമാർ നഗരസഭ സെക്രട്ടറി യു.എസ്.സതീശൻ എന്നിവർ സന്നിഹിതരാകും.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment