ഗുരുവായൂര്‍ നഗരസഭ "വേനല്‍പറവകള്‍ക്ക്" തുടക്കമായി
യാന്ത്രികമായ സൌഹൃദങ്ങള്‍ക്കുമപ്പുറം ചിരിയും, പ്രായോഗിക അറിവുകളും വേറിട്ട ചിന്തകളും കുഞ്ഞുങ്ങള്‍ക്ക് സമ്മാനിക്കുന്ന ഗുരുവായൂര്‍ നഗരസഭയുടെ അവധിക്കാലകൂട്ടായ്മയായ വേനല്‍പറവകള്‍ക്ക് നഗരസഭ ഇ എം എസ് സ്ക്വയറില്‍ തുടക്കമായി. ഈ വേനലവധിക്കാലത്ത് മത്സരങ്ങളില്ലാതെ കളിക്കാനും പാടാനും, പഠിക്കാനുമായി നൂറിലധികം കുരുന്നുകളാണ് മെയ് 10, 11, 12 തീയ്യതികളില്‍ വേനല്‍പ്പറവകളായ് ഒത്തുചേരുന്നത്. ഇന്ന് (10.05.2018) രാവിലെ 9.30 ന് കലാമണ്ഡലം മോഹനകൃഷ്ണന്‍ തുളളല്‍കലകളെക്കുറിച്ച് നടത്തുന്ന സോദാഹരണ ക്ലാസ്സോടെ വേനല്‍പ്പറവകള്‍ പാറി തുടങ്ങി.
വേനല്‍പ്പറവകളുടെ ഔദ്യോഗിക ഉദ്ഘാടനം 10.05.2018 ന് വൈകീട്ട് 3 മണിക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത സിനിമാതാരം ശ്രീ ഇന്ദ്രന്‍സ് നിര്‍വ്വഹിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ കെ പി വിനോദ്, സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൌണ്‍സിലേഴ്സ്, നഗരസഭ സെക്രട്ടറി ശ്രീ ജെ ആര്‍ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ശ്രീ ഇന്ദ്രന്‍സ് വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദസദസ്സും ഉണ്ടായിരിക്കുന്നതാണ്.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment