കൊച്ചുകൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും മലയാളത്തിന്‍റെ മികച്ച നടന്‍
ഗുരുവായൂര്‍ നഗരസഭ സംഘടിപ്പിച്ച വേനല്‍പറവകള്‍ ക്യാമ്പിലാണ് ഏവരിലും ആഹ്ളാദം നിറച്ച് മലയാളത്തിന്‍റെ പ്രിയനടന്‍ ഇന്ദ്രന്‍സ് വേനല്‍പ്പറവകളിലൊരാളായി ചിറകടിച്ചുയര്‍ന്നത്.
കൊച്ചുകൂട്ടുകാര്‍ക്കൊപ്പം ഫോട്ടോ എടുത്തും കുശലം പറഞ്ഞും താരജാഢയുടെ തരിപോലുമില്ലാതെ ഇടപഴകുന്ന താരത്തെ കണ്ടപ്പോള്‍ കുട്ടികളില്‍ കൌതുകം നിറഞ്ഞു. ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിലും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ലളിതവും എന്നാല്‍ ഗൌരവപരവുമായ രീതിയില്‍ അദ്ദേഹം മറുപടി നല്‍കി.
നമ്മുടെ മനസ്സിലെ ആഗ്രഹങ്ങള്‍ എത്രവൈകിയാണെങ്കിലും പരിശ്രമംകൊണ്ടു സാധിക്കുമെന്നും അഭിനയമോഹം ഉളളില്‍ സൂക്ഷിച്ച് വസ്ത്രാലങ്കാരത്തിന്‍റെ നൂലിഴകള്‍ക്ക് ഇടയില്‍ നിന്നും സ്വന്തം സ്വപ്നം ചിറകുവിരിയിച്ചെടുത്ത കഥ അദ്ദഹം ഹൃദ്യമായി മറുപടിയിലൂടെ പറഞ്ഞു. പ്രസിഡന്‍റിന്റെ കയ്യില്‍ നിന്നും ദേശീയ അവാര്‍ഡ് വാങ്ങാന്‍ ഏത് കലാകാരനും മോഹം കാണും എന്ന് പറഞ്ഞ് വര്‍ത്തമാനകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കി. അമിതാഭ് ബച്ചന്‍റെ കൂടെ അഭിനയിക്കാനുളള കൊതി കുട്ടികളുടെ മുമ്പില്‍ തുറന്ന് പറഞ്ഞതിനൊപ്പം ബച്ചന്‍ പിടിതരുന്നില്ല എന്ന് സരസമായി പറഞ്ഞപ്പോള്‍ കുട്ടികള്‍ രസം കൊണ്ടു. ഒന്നിനെയും ചെറുതായി കാണരുതെന്ന് സ്വന്തം ജീവിതത്തെ സാക്ഷിനിര്‍ത്തി ലളിതമായി പറഞ്ഞുകൊണ്ട് ഏറെ അനുഭവങ്ങള്‍ പങ്കുവെച്ച് കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും സമ്മാനിച്ച് ഇനിയും നമുക്ക് കാണാം എന്ന് ഉറപ്പ് നല്‍കി ഇനിയും നമുക്ക് കാണാം എന്ന് ഉറപ്പ് നല്‍കി കാത്തുനിന്നവര്‍ക്കൊപ്പം സെല്‍ഫിയും എടുത്ത് അദ്ദേഹം യാത്രപറഞ്ഞു. പുതിയ വിജയങ്ങള്‍ തേടിപിടിക്കുവാന്‍


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment