പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
ഗുരുവായൂര്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം ഇന്ന് (29/05/2018) രാവിലെ നടത്തിയ ഹോട്ടല്‍ പരിശോധനയില്‍ ഹോട്ടല്‍ അമീന്‍, ഹോട്ടല്‍ കൃഷ്ണ ഇന്‍ എന്നിവടങ്ങളില്‍ നിന്നും മനുഷ്യോപയോഗമല്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു. ഹോട്ടല്‍ അഭിലാഷിന് ന്യൂനതകള്‍ പരിഹരിക്കുന്നതിന് നിര്ദ്ദേശം നല്‍കി. ഹോട്ടല്‍ പാഞ്ചജന്യത്തില്‍ നിന്നും മനുഷ്യോപയോഗമല്ലാത്ത ബീന്‍സ്, പയര്‍ എന്നിവ പിടിച്ചെടുത്തു.
ടി സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരമുളള പിഴയുള്‍പ്പടെയുളള നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും, തുടര്‍ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്നും നഗരസഭ സെക്രട്ടറി വി പി ഷിബു അറിയിച്ചു. ഹോട്ടല്‍ പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എം ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ചര്‍മാരായ രാജീവന്‍, സുജിത്ത് എന്നിവര്‍ പങ്കെടുത്തു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment
asd
Very Good News. Keep Regular Checking.