ഗുരുവായൂര്‍ നഗരസഭ മഴക്കാല രോഗ പ്രതിരോധ ശുചീകരണ യജ്ഞത്തിന് - "ആരോഗ്യജാഗ്രത 2018" ന് തുടക്കമായി.
ഗുരുവായൂര്‍ നഗരസഭ മഴക്കാല രോഗ പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ആരോഗ്യജാഗ്രത 2018 എന്ന തലക്കെട്ടില്‍ നഗരത്തില്‍ ശുചീകരണപ്രവര്‍ത്തനത്തിന് പൊതുജനപങ്കാളിത്തത്തോടെ തുടക്കമായി. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തി ഉദ്ഘാടനം മജ്ഞുളാല്‍ ക്ഷേത്രം റോഡ് ശുചീകരിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി നിര്‍വ്വഹിച്ചു. ശുചീകരണ യജ്ഞത്തില്‍ വൈസ് ചെയര്‍മാന്‍ ശ്രീ കെ പി വിനോദ്, ഹെല്‍ത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷെനില്‍ ടി എസ് , കൌണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഗുരുവായൂരിലെ പൌരപ്രമുഖര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭ ശുചീകരണതൊഴിലാളികള്‍, രാഷ്ട്രീയ പ്രമുഖര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുളള ദിവസങ്ങളിലും തുടരുന്നതാണ്.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment
mohamadali
കൊതുക് നിർമാർജനം എന്തായി ?പണ്ട് പുകക്കാനും ഓട വൃത്തിയാക്കാനും മരുന്ന് അടിക്കാനും ആൾ വന്നിരുന്നു .തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഇതെല്ലാം ഊർജിതം ആകാമല്ലോ ? സ്‌കൂൾ എൻ എസ് എസ ,പ്രവൃത്തി പരിചയം എന്നിവ ഫലപ്രദമായി വിനിയോഗിക്കുക