ഗുരുവായൂര്‍ നഗരസഭ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.
ഗുരുവായൂര്‍ നഗരസഭ പരിസ്ഥിതി ദിനം ഔദ്യോഗിക ഉദ്ഘാടനം ടൌണ്‍ഹാള്‍ പരിസരത്ത് വൃക്ഷതൈ നട്ടുകൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ കെ പി വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീ കെ വി വിവിധ്, രതി ടീച്ചര്‍, ഷെനില്‍ ടി എസ്, ഷൈലജ ദേവന്‍, കൌണ്‍സിലര്‍ രേവതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ നടുന്നതിനായി വൃക്ഷതൈകള്‍ വിതരണം നടത്തി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷതൈ നടുന്ന പ്രവൃത്തികള്‍ക്ക് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീ എം എം ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജീവന്‍, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment