ഗുരുവായൂര്‍ നഗരസഭ വായനാദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി വായനാമത്സരം സംഘടിപ്പിക്കുന്നു.
2018 ജൂണ്‍19ന് വായനാദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ നഗരസഭ ലൈബ്രറി, വനിതകള്‍ക്കായി വായനാമത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയും മറ്റു കഥകളും പോരാട്ടത്തിന്‍ പെണ്‍വഴികള്‍ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് വായനാ മത്സരം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍ ജി യു പി സ്ക്കൂളില്‍ വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മേല്‍പറഞ്ഞ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി ചോദ്യോത്തര മത്സരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് നഗരസഭ വായനശാലയില്‍ നിന്നും പുസ്തകം മുന്‍കൂറായി വായിക്കാനുളള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8593808723 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അന്നേദിവസം 5 മണിക്ക് മുമ്പായി ജി യു പി സ്ക്കൂളില്‍ എത്തിച്ചേരണ്ടതാണ്.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment