ഗുരുവായൂര്‍ നഗരസഭയുടെ അമൃത് പദ്ധതിയുടെ ആദ്യഗഡു വാട്ടര്‍ അതോറിറ്റിക്ക് കൈമാറി.
വാട്ടര്‍ അതോറിറ്റി മുഖേന അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ നടപ്പിലാക്കുന്ന 136.08 കോടി രൂപയുടെ പദ്ധതികളുടെ ആദ്യഗഡു 4,55,66,724/- രൂപയുടെ ചെക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ശ്രീമതി പ്രീതമോള്‍ എന്നവര്‍ക്ക് നല്‍കി. നഗരസഭ ചെയര്‍പേഴ്സണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ശ്രീ കെ പി വിനോദ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്രീമതി നിര്‍മ്മല കേരളന്‍, ശ്രീ കെ വി വിവിധ്, ശ്രീമതി രതി എം, ശ്രീ ഷനില്‍ വി കെ, കൌണ്‍സിലര്‍മാരായ ശ്രീ ആര്‍ വി അബ്ദുള്‍ മജീദ്, ശ്രീ സുരേഷ് വാരിയര്‍, ശ്രീ അഭിലാഷ് വി ചന്ദ്രന്‍, ശ്രീ ജോയ് ചെറിയാന്‍, ശ്രീമതി ശോഭ ഹരിനാരായണന്‍, നഗരസഭ സെക്രട്ടറി ശ്രീ വി പി ഷിബു, മുനിസിപ്പല്‍ എഞ്ചിനീയര്‍ ശ്രീ ജെ ആര്‍ രാജ്, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, ബി എസ് എന്‍ എല്‍, ഊറാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share on Facebook Share on Twitter Share on Linkedin Share on GPlus Share on Whatsapp


Enter your comment